ദേവി2ലെ റെഡി റെഡി എന്ന കിടിലന്‍ ഗാനം പുറത്തിറങ്ങി

ചെന്നൈ: പ്രഭുദേവയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവി. തമന്ന നായികയായി എത്തിയ ഈ ഹൊറര്‍ ചിത്രം വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് എ എല്‍ വിജയ്. പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍. 

ദേവി2ലെ റെഡി റെഡി എന്ന കിടിലന്‍ ഗാനം പുറത്തിറങ്ങി. വന്‍ ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം ഇട ആണ്. പ്രഭുദേവയുടേതാണ് വരികള്‍.