Asianet News MalayalamAsianet News Malayalam

നായികയേക്കാള്‍ പ്രതിഫലം വില്ലന്; 'ലിയോ'യിലെ ആറ് പ്രധാന താരങ്ങളുടെ പ്രതിഫലം

 ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്ന ചിത്രം

remuneration of leo cast thalapathy vijay sanjay dutt trisha arjun sarja gautham vasudev menon priya anand nsn
Author
First Published Oct 20, 2023, 2:55 PM IST

തമിഴ് സിനിമാപ്രേമികള്‍ മാത്രമല്ല, കോളിവുഡ് വ്യവസായം തന്നെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഒരു വിജയ് കഥാപാത്രം വരുമോ എന്ന പ്രേക്ഷപ്രതീക്ഷയില്‍ ഊന്നിയാണ് ചിത്രത്തിന്‍റെ യുഎസ്പി രൂപപ്പെട്ടത്. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിന്‍റെ തെളിവായിരുന്നു ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത ചിത്രം റിലീസ് ദിന ആഗോള ഗ്രോസിലും ചരിത്രമാണ് സൃഷ്ടിച്ചത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ആദ്യദിനം ചിത്രത്തിന്‍റെ ആകെ നേട്ടം 140 കോടിയാണ്. കോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ ഒന്നാം നമ്പര്‍ ഓപണിംഗ് ആണ് ഇത്. എന്നാല്‍ ബിഗ് ബജറ്റില്‍ ഒരുങ്ങിയ, അതുപോലെതന്നെ പ്രീ റിലീസ് ബിസിനസ് ലഭിച്ച, ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം എത്രയാവും? അതിന്‍റെ കണക്കുകളാണ് ചുവടെ.

നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ തൃഷയാണ്. 7 കോടിയാണ് തൃഷയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷന്‍ സ്ക്രീനില്‍ എത്തുന്നത് എന്നതും ലിയോ പ്രേക്ഷകരില്‍ സൃഷ്ടിച്ച കൌതുകമായിരുന്നു. ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ച അര്‍ജുന് ലഭിക്കുന്നത് 2 കോടിയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദിന് 50 ലക്ഷവും.

ALSO READ : 'ദളപതി' പ്രഭാവത്തില്‍ 'കിംഗ് ഖാനും' വീണു; ലിയോയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് പഠാന്‍, ജവാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios