എന്നെ വെച്ച് ബിസിനസും റീച്ചും ഉണ്ടാക്കിയ പലരും അസുഖം ബാധിച്ചശേഷം എന്നെ കാണാൻ വന്നില്ല.
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വീഡിയോകളുമായി രേണു എത്താറുണ്ട്. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലാണ് രേണു. ഇപ്പോഴിതാ പുതിയൊരഭിമുഖത്തിൽ തന്റെ വേദനകൾ തുറന്നു പറയുകയാണ് രേണു സുധി. താൻ സ്നേഹിച്ചവരാരും കാണാൻ വന്നില്ലെന്നും എന്നാൽ തന്നെ സ്നേഹിച്ചവർ എത്തിയെന്നും രേണു പറയുന്നു.
''എന്നെ വെച്ച് ബിസിനസും റീച്ചും ഉണ്ടാക്കിയ പലരും അസുഖം ബാധിച്ചശേഷം എന്നെ കാണാൻ വന്നില്ല. വരാം വരാമെന്ന് പറയും. പക്ഷേ, ഇതുവരെ വന്നിട്ടില്ല. എന്നാൽ ഞാൻ പ്രതീക്ഷിക്കാത്തവർ വന്നു. സീമ ജി നായർ ചേച്ചിയൊക്കെ എന്നെ കാണാൻ വന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞ് പോയി. ഞാൻ എത്രത്തോളം സ്നേഹിച്ച കുട്ടിയാണ് കിച്ചു എന്നറിയാമോ. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് അവനാണ്. ഞാൻ വളരെ കാര്യമായി നോക്കി വളർത്തിയ കൊച്ചാണ്. ആ കുഞ്ഞാണ് കാൻസർ വന്നശേഷം എന്നെ ഒന്ന് വന്ന് കാണുകയോ വിളിക്കുകയോ ചെയ്യാതിരുന്നത്.
ഞാൻ സബ്സ്ക്രിപ്ഷൻ തുടങ്ങിയതാണ് അവന്റെ പ്രശ്നമെന്ന് എനിക്ക് തോന്നിയിട്ടില്ല. സുധി ചേട്ടൻ മരിച്ചശേഷം എനിക്ക് വരുന്ന നെഗറ്റീവ് കമന്റുകൾക്ക് അവനാണ് മറുപടി നൽകിയിരുന്നത്. അത്രത്തോളം അവനോട് എല്ലാം ഞാൻ തുറന്ന് പറയുമായിരുന്നു. ആ കിച്ചുവാണ് എല്ലാവരേയും പോലെ എന്റെ നെഗറ്റീവ് പറഞ്ഞ് റീച്ച് ഉണ്ടാക്കുന്നതും വ്യൂസ് ഉണ്ടാക്കുന്നതും. ബിഗ് ബോസിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കാം. പോകട്ടെ, ജയിക്കട്ടെ. എന്റെ പ്രാർത്ഥനയുണ്ടാകും. ഞാൻ ബിക്കിനി ഇട്ടൊന്നും വീഡിയോ എടുത്തിട്ടില്ലല്ലോ. സബ്സ്ക്രിപ്ഷൻ വഴി കിട്ടിയ പണം എനിക്ക് അസുഖം വന്നശേഷം ഇഞ്ചക്ഷൻ എടുക്കാനെങ്കിലും ഉപകാരപ്പെട്ടു. '', രേണു സുധി അഭിമുഖത്തിൽ പറഞ്ഞു.
