അന്നപൂരണിയാണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

ലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നയൻതാര. പിന്നീട് തമിഴിൽ എത്തിയ താരം തന്റേതായ സ്ഥാനം അവിടെ ഉറപ്പിച്ചു. രജനീകാന്ത്, ചിരഞ്ജീവി, ഷാരൂഖ് ഖാൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നയൻതാര, ലേഡി സൂപ്പർ സ്റ്റാർ എന്ന പ​ദവിക്കും അർഹയായി. ഇന്ന് വലിയൊരു ബ്രാൻഡായി മാറി നിൽക്കുന്ന നയൻതാര പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. അവയെ അതിന്റേതായ വഴിയ്ക്ക് നേരിടുകയാണ് താരം ചെയ്യാറുള്ളത്. 

നിലവിൽ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായുള്ള വിവാദം തുടരുകയാണ്. ഈ അവസരത്തിൽ നയൻസിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്. മുൻപ് പലപ്പോഴും ഇക്കാര്യം പുറത്തുവന്നിട്ടുള്ളതുമാണ്. എന്നാൽ 50 സെക്കന്റ് അഭിനയിക്കാൻ നയൻതാര വാങ്ങിയത് അഞ്ച് കോടിയാണെന്നതാണ് പുതിയ അപ്ഡേറ്റ്. 

ടാറ്റ സ്കൈയുടെ ഒരു പരസ്യത്തിന് വേണ്ടിയാണ് നയൻതാര ഇത്രയും രൂപ പ്രതിഫലം വാങ്ങിയതെന്നാണ് എന്റർടെയ്മെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു സിനിമയ്ക്ക് നടി വാങ്ങിക്കുന്നത് 12 കോടിയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരുടെ പട്ടികയിൽ മുന്നിലാണ് താരമിപ്പോൾ. ദീപിക പദുക്കോൺ ഉൾപ്പടെയുള്ളവരെ പിന്തള്ളിയാണ് നയൻസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

അതേസമയം, അടുത്ത കാലത്ത് റിലീസ് ചെയ്ത നയൻതാരയുടെ സിനിമകളിൽ ജവാൻ ഒഴികെ മറ്റ് പല സിനിമകളും പരാജയം നേരിട്ടിരുന്നു. ഇതിനിടയിലും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നയൻസിനെതിരെ മുൻപ് പലരും രം​ഗത്തെത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. 

'ഏറെ പഴികേട്ട നിർമാതാവാണ് ഞാൻ, പതനമുറപ്പാക്കാൻ സിനിമാ മേഖലയിലെ മുഖം മൂടിയിട്ട മാന്യന്മാരും';വേണു കുന്നപ്പിള്ളി

രക്കായി എന്ന ചിത്രമാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. താരത്തിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത അനൗൺസ്മെന്റ് ടീസറിൽ, ശക്തമായ സ്ത്രീ കഥാപാത്രമാകും ഇതെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. അന്നപൂരണിയാണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..