സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികൾക്ക് മുന്നിലേക്ക് ലൂസിഫർ എത്തിയപ്പോൾ, അത് വൻ ഹിറ്റായി മാറി. പിന്നാലെ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകളും പ്രേക്ഷകർ ഏറ്റെടുത്തു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റ് വർക്ക് തുടങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സെറ്റ് നിർമ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

അതേസമയം, എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നു എന്നാണ് വിവരം. ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു. എന്തായാലും മലയാളികൾക്ക് ഏറെ പ്രതീക്ഷകൾ അർപ്പിക്കാവുന്ന സിനിമ ആകും എമ്പുരാൻ എന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. 

Scroll to load tweet…

സിനിമയുടെ ഷൂട്ട് ഈ വർഷം ഓ​ഗസ്റ്റിൽ തുടങ്ങുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അടുത്തിടെ അവസാനിച്ചു. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. 

മതവികാരം വ്രണപ്പെടുത്തുന്നു; വിവാദത്തിൽ 'ഫർഹാന'; ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ചിത്രീകരണം പുരോഗമിക്കുന്നത്. 

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News