റെക്കോർഡ് തുകയ്ക്കാണ് റെട്രോയുടെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്.

ൻ ഹൈപ്പിലെത്തി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഉൾപ്പടെ അത്തരം സിനിമകൾക്ക് ഉദാഹരണം ഏറെയാണ്. അത്തരത്തിൽ കഴിഞ്ഞ വർഷം വൻ പ്രതീക്ഷയിലും ഹൈപ്പിലും എത്തി കോടികളുടെ നഷ്ടം വരുത്തി വച്ച തമിഴ് സിനിമയാണ് സൂര്യയുടെ കങ്കുവ. റിപ്പോർട്ടുകൾ പ്രകാരം 250 കോടിയോളം രൂപയാണ് കങ്കുവയുടെ നഷ്ടം. ഇതിനെ മറി കടക്കാൻ പുതിയ സിനിമയുമായി സൂര്യ എത്തിയിരിക്കുകയാണ്. 

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട റെട്രോയാണ് ആണ് ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇതിനകം വന്ന അപ്ഡേറ്റുകൾ എല്ലാം വൻ പ്രതീക്ഷയേകുന്നതാണ്. കാർത്തിക് സംവിധായകനായത് കൊണ്ടുതന്നെ മിനിമം ​ഗ്യാരന്റിയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രം ഈ വർഷം റിലീസ് ചെയ്യും.

അതേസമയം, റെക്കോർഡ് തുകയ്ക്കാണ് റെട്രോയുടെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിം​ഗ് അവകാശം. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്. എല്ലാം ഒത്തുവന്നാൽ സൂര്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയാകും റെട്രോ എന്നും പറയപ്പെടുന്നു. പൂജ ഹെഗ്‍ഡെയാണ് നായികയാവുന്നത്. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഹാഫ് സെഞ്ച്വറി അടിച്ച് മാർക്കോ; ഉണ്ണി മുകുന്ദൻ ഇനി 'ഗെറ്റ് സെറ്റ് ബേബി'

2024 നവംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കങ്കുവ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന്റെ ബജറ്റ് 350 കോടി ആണെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. നേടിയത് 107 കോടിയും. ഈ റിപ്പോർട്ട് പ്രകാരം 250 കോടിയോളം രൂപയുടെ നഷ്ടമാണ് കങ്കുവയിലൂടെ സൂര്യ വരുത്തിവച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..