റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദുൽഖറും സൂര്യയും ആദ്യമായി സ്ക്രീൻ പങ്കുവയ്ക്കുന്ന ചിത്രം കൂടി ആയിരിക്കും ഇത്.

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള സുര്യയും ദുൽഖർ സൽമാനും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായിക സുധ കൊങ്കരയാണ് ഈ സിനിമ ഒരുക്കുന്നതെന്നാണ് വിവരം. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും പറയപ്പെടുന്നു. 

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദുൽഖറും സൂര്യയും ആദ്യമായി സ്ക്രീൻ പങ്കുവയ്ക്കുന്ന ചിത്രം കൂടി ആയിരിക്കും ഇത്. സിനിമയുടെ ഷൂട്ടിം​ഗ് ഡിസംബറിൽ ആരംഭിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രത്തിൽ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രം ആയിരിക്കും ദുൽഖർ അവതരിപ്പിക്കുക. അതേസമയം, ഈ വേഷത്തിലേക്കായി ആദ്യം പരി​ഗണിച്ചത് കാർത്തിയെ ആയിരുന്നുവെന്നും വിവരം ഉണ്ട്. എന്തായാലും പുതിയ അപ്ഡേറ്റ് വന്നതോടെ ഏറെ ആവേശത്തിലാണ് ദുൽഖർ, സൂര്യ ആരാധകർ. 

'കെജിഎഫി'ന്റെ നിര്‍മാതാക്കളായി ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കീര്‍ത്തി സുരേഷ് നായികയായേക്കുമെന്നും സിമ്പു ആയിരിക്കും നടനെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Scroll to load tweet…

അതേസമയം, 'കിം​ഗ് ഓഫ് കൊത്ത' എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ദുൽഖറിനൊപ്പം സിനിമയിൽ ഉണ്ടാകും. 

'ഹേ ​ഗയ്സ് നിങ്ങൾ പിരിഞ്ഞൂട്ടോ..'; വേർപിരിയൽ വാർത്തയെ കുറിച്ച് സായ് കുമാറും ബിന്ദു പണിക്കരും

'കങ്കുവ' എന്ന ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂര്യയുടെ കരിയറിലെ മികച്ചൊരു ചിത്രമാകും ഇതെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. സൂര്യയുടെ കരിയറിലെ 42ാമത് ചിത്രമായ കങ്കുവ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. 3Dയില്‍ മലയാളം ഉൾപ്പടെ 10 ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..