ജിങ്ക് മീഡിയയ്ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട്. ലൈബ്രറി തീമിലുള്ള ചിത്രങ്ങളില്‍ പുസ്തകം വായിച്ചിരിക്കുന്ന പോസിലും മറ്റുമാണ് രശ്മിയുള്ളത്.
കൊച്ചി: മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി ബോബന്‍. കുറച്ചുകാലം ക്യാമറയ്ക്ക് മുന്നില്‍ സജിവമല്ലായിരുന്നു. എന്നാല്‍ സീ കേരളത്തിലെ 'ശ്യാമാബരം' പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
ശ്യാമാബരം പരമ്പരയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരളവിഷന്‍ അവാര്‍ഡും അടുത്തിടെ താരത്തെ തേടിയെത്തിയിരുന്നു. പരമ്പരയോടൊപ്പംതന്നെ സമൂഹമാധ്യമങ്ങളിലും രശ്മി സജീവമായിത്തന്നെ തുടരുന്നുണ്ട്. ഇടയ്‌ക്കെല്ലാം തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ച് വലിയ ശ്രദ്ധ നേടാറുമുണ്ട് താരം. സംവിധായകനായ ബോബന്‍ സാമുവലിന്റെ ഭാര്യയാണ് രശ്മി. ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം രശ്മി പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'ഇത് ആദ്യകാഴ്ചയിലെ പ്രണയമാണ്, അവസാന കാഴ്ചയിലേയും, എല്ലാ കഴിച്ചകളിലേയും' എന്ന ക്യാപ്ഷനോടെയാണ് രശ്മി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വേഗത്തില്‍ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. മനോഹരമായ വൈറ്റ് ലൈന്‍ഡ് ബ്ലാക്ക് സാരിയില്‍ അതിമനോഹരിയായാണ് രശ്മിയുള്ളത്.
ജിങ്ക് മീഡിയയ്ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട്. ലൈബ്രറി തീമിലുള്ള ചിത്രങ്ങളില്‍ പുസ്തകം വായിച്ചിരിക്കുന്ന പോസിലും മറ്റുമാണ് രശ്മിയുള്ളത്. മിതമായ മേക്കപ്പും വളരെ മിതമായ ആഭരണങ്ങളും ചേര്‍ത്ത് സിംപിള്‍ ബ്യൂട്ടിയായാണ് ചിത്രത്തില്‍ രശ്മിയുള്ളത്. ചിത്രങ്ങളോടൊപ്പം മനോഹരമായ റീല്‍ വീഡിയോയും രശ്മി പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സെറ്റിലായ കണ്ണൂര്‍ സ്വദേശിനിയാണ് രശ്മി. നൃത്തരംഗത്ത് തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചശേഷമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. 'അസൂയപ്പൂക്കള്‍' എന്ന സീരിയലിലാണ് താരം ആദ്യമായി വേഷമിടുന്നത്, തുടര്‍ന്ന് ഒട്ടനവധി ടെലി ഫിലിമുകളിലും രശ്മി അഭിനയിച്ചു. ഏഷ്യാനെറ്റിലേയും മറ്റും മികച്ച പരമ്പരകളുടെ ഭാഗമായതോടെ ഒരു നടി എന്ന തരത്തില്‍ രശ്മി എസ്റ്റാബ്ലിഷ് ചെയ്യപ്പെടുകയായിരുന്നു.
'വേളാങ്കണ്ണി മാതാവ്, ശ്രീകൃഷ്ണ, പാവക്കൂത്ത്, സ്വപ്നം, മനസ്സു പറയുന്ന കാര്യങ്ങള്‍, ഹലോ കുട്ടിച്ചാത്തന്‍, തുളസീദളം, തുടങ്ങിയവയെല്ലാം രശ്മിയുടെ പ്രധാന പരമ്പരകളാണ്. സഖാവ്, സൗണ്ട തോമ, അല്‍ മല്ലു, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒരു യമണ്ടന്‍ പ്രേമകഥ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ഒട്ടനവധി പുതിയ ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള താരമാണ് രശ്മി ബോബന്‍.
