മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായിരുന്നു. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‍ത റിയ ചക്രബര്‍ത്തി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഉപാധികളോടെയായിരുന്നു റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്. ഇപ്പോഴിതാ റിയ ചക്രബര്‍ത്തി മുംബൈയില്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ എത്തിയതാണ് ചര്‍ച്ച. സഹോദരൻ ഷോവിക് ചക്രബര്‍ത്തിക്കൊപ്പമാണ് റിയ ചക്രബര്‍ത്തി എത്തിയത്.  നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്‍ക്ക് മുന്നാകെ ഹാജരാകുകയായിരുന്നു റിയ ചക്രബര്‍ത്തി.

ജാമ്യ ഉടമ്പടിയുടെ ഭാഗമായി റിയ ചക്രബര്‍ത്തിയും സഹോദരൻ ഷൊവിക് ചക്രബര്‍ത്തിയും എൻസിബിക്ക് മുമ്പാകെയെത്തി ഒപ്പ് രേഖപ്പെടുത്തണം. ഇതിന് എത്തിയപ്പോഴാണ് ഇരുവരും ക്യാമറകണ്ണില്‍ കുടുങ്ങിയത്. ഇരുവരുടെയും അച്ഛൻ ഇന്ദ്രജിത്ത് ചക്രബര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. ഇന്ദ്രജിത്ത് ചക്രബര്‍ത്തിയെയും എൻസിബി ഒഫീസില്‍ പ്രവേശിക്കാൻ അനുവദിച്ചു. ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് താരങ്ങള്‍ ഉള്‍പ്പെട്ട മയക്ക് മരുന്ന് കേസ്. സുശാന്ത് സിംഗിന്റെ അകാലമരണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് മയക്കുമരുന്ന് കേസിലേക്കും നയിച്ചത്.

സുശാന്ത് സിംഗിന്റെ മുൻ കാമുകിയായിരുന്നു റിയ ചക്രബര്‍ത്തി.

റിയ ചക്രബര്‍ത്തി സുശാന്ത് സിംഗിനായി മയക്കുമരുന്ന് സംഘടിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.