മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയെന്നതിനു പുറമെ അവതാരകയായും പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയിട്ടുണ്ട് റിമി ടോമി. റിമി യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീശ വെച്ചതും കിരീടം അണിഞ്ഞതുമായ ഫോട്ടോകള്‍ ആണ് റിമി ടോമി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

രാഞ്‍ജിയായും ഭടനായുമൊക്കെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മീശ വച്ചിട്ടുള്ള ഫോട്ടോയുമുണ്ട്. കമന്റുകളുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് എത്തുന്നത്. എന്തോ ഒരു തകരാറു പോലെ എന്ന് ഒരാള്‍ കമന്റിട്ടിരിക്കുന്നു. പാലയിലെ രാജകുമാരി എന്നാണ് മറ്റൊരു കമന്റ്.