Asianet News MalayalamAsianet News Malayalam

നിഗൂഢതകളുടെ കാട് ; നിറക്കാഴ്ചകളുടെ 'കാന്താര'

കാടിന്റെ നിശ്ശബ്ദതയ്ക്ക് പോലും ഒരു താളം ഉണ്ടെന്ന് തോന്നിക്കും വിധം സംഗീതം ഒരുക്കിയിട്ടുണ്ട് അജനീഷ് ബി ലോക്നാഥ് എന്ന കലാകാരൻ.

rishab shetty movie kantara release october 20th in kerala
Author
First Published Oct 15, 2022, 9:18 PM IST

രബലി കേട്ട് കേരളമാകെ ഞെട്ടി വിറയ്ക്കുമ്പോൾ വിശ്വാസവും അന്ധവിശ്വാസവും എന്തെന്നതിൽ രൂക്ഷമായ തർക്കങ്ങൾ ഉയരുമ്പോൾ, അത്തരം ഒരു സിനിമ കേരളത്തിൽ ഇറങ്ങിയാൽ എന്താകും സ്ഥിതി ? തീയറ്ററുകളിൽ പ്രതിഷേധപൂരം നടക്കുമെന്ന് ഉറപ്പല്ലേ. പക്ഷേ മലയാളികളെ വരെ ഞെട്ടിച്ചു കൊണ്ടു കന്നഡ ചിത്രം കാന്താര, കയ്യടികൾ വാരികൂട്ടുകയാണ്. 

സിനിമ എന്ന കല കാഴ്ചകളുടെ അത്ഭുതലോകമാണ്. ആതാണ് തീയേറ്ററിൽ ജനങ്ങളെ പിടിച്ചിരുത്തുന്ന വികാരം. കാടിന്റെ അവകാശികൾ ആരാണ്? കാടിനെ കാക്കുന്ന ഗോത്ര വിഭാഗത്തില്പെട്ടവരോ, അതോ കാട് കയ്യടക്കിയ ജന്മികളോ? സർക്കാരോ ? അതോ കാട്ടുമൃഗങ്ങൾക്ക് ഇടമൊരുക്കാൻ ഇതൊക്കെ സൃഷ്ടിച്ച ദൈവമോ ?. ആശയപരമായ എതിർപ്പുകളിലേക്ക് നീങ്ങാൻ ഒരുപാട് സാധ്യത ഉള്ള പ്രമേയം. കഥയെ മാത്രം മുൻനിർത്തി നോക്കിയാൽ അത്ര പുതുമ ഇല്ലാത്ത, പലകുറി വന്നിട്ടുള്ള ഈ പ്രമേയം വീണ്ടും അവതരിപ്പിക്കാനുള്ള ചങ്കൂറ്റം എവിടുന്നാകും?.

rishab shetty movie kantara release october 20th in kerala

ഋഷഭ് ഷെട്ടി എന്ന സംവിധായകനും നായകനും കൊടുക്കണം ഒരു കുതിരപ്പവൻ. അദ്ദേഹത്തോടൊപ്പം ത്രസിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ടു ഓരോ സെക്കന്റും കണ്ണടക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തിയ അരവിന്ദ് കശ്യപ് എന്ന ക്യാമറമാനും അർഹിക്കുന്നു ഒരു വലിയ കയ്യടി. ജെല്ലികെട്ടും, കോഴിപോരും , ഉത്സവങ്ങളും അടക്കം ഗ്രാമീണ സൗന്ദര്യം ആയി തമിഴിലും ഇങ്ങു മലയാളത്തിലും വരെ സിനിമകളിൽ കണ്ട് പഴകിയ ഷോട്ടുകൾ അല്ല കാന്താരയിൽ നമുക്ക് മുന്നിൽ എത്തുക. 

കാടിന്റെ നിശ്ശബ്ദതയ്ക്ക് പോലും ഒരു താളം ഉണ്ടെന്ന് തോന്നിക്കും വിധം സംഗീതം ഒരുക്കിയിട്ടുണ്ട് അജനീഷ് ബി ലോക്നാഥ് എന്ന കലാകാരൻ. തെയ്യകാവും ക്ഷേത്രവും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിൽ ബാക് ഗ്രൗണ്ട് സ്കോർ മുതൽ ഓരോ പാട്ടുകൾ വരെ നാടോടികഥകളെ ഓർമിപ്പിക്കും താളത്തിൽ ആണ് ഒരുക്കിയിട്ടുള്ളത്. പഴയ വീഞ്ഞു പുതിയ കുപ്പിയിൽ പരീക്ഷിച്ചു പരാജയപ്പെട്ട പല സിനിമകൾക്കും ഒരു നല്ല പാഠം ആണ് കാന്താരയുടെ ഈ വിജയം.

rishab shetty movie kantara release october 20th in kerala

മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനൊപ്പം റിലീസ് ചെയ്ത ചിത്രം, ബോക്സ് ഓഫീസിൽ മുന്നിലെത്തി കഴിഞ്ഞു. കന്നഡ സിനിമയുടെ ചരിത്രം മാറ്റിയ റോക്കി ഭായിയും കാന്താരക്ക് മുന്നിൽ വീണു. കെജിഎഫ് എടുത്ത അതേ ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താരയും അവതരിപ്പിച്ചത് എന്നത് മറ്റൊരു കൗതുകം. ചിത്രം മലയാളത്തിൽ എത്തും മുൻപേ ഒരു ചെറിയ മല്ലു ബന്ധം ഉണ്ട്, പുലിമുരുകനിലെ വില്ലൻ ആയി വന്ന പല സിനിമകളിലും വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയൻ ആയ കിഷോർ കൂടി ഉണ്ട് കാന്താരയുടെ പ്രധാന താരമായി. സപ്തമി ഗൗഡ എന്ന യുവ താരം ആണ് നായികയായി എത്തുന്നത്.

നിത്യ ദാസിന്റെ ​ഗംഭീര തിരിച്ചുവരവ്; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ 'പള്ളിമണി' സോം​ഗ്

കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന കാന്താര ഉടൻ മലയാളത്തിലേക്കും എത്തും. സിനിമ കണ്ട് അമ്പരന്നു പോയെന്ന് പോസ്റ്റ് ഇട്ട പൃഥ്വിരാജ് തന്നെയാണ് സിനിമ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വൻതാര നിരയോ അതിശയിപ്പിക്കുന്ന ഗ്രാഫിക്സോ അതി നൂതനമായ മറ്റ് സാങ്കേതിക തികവോ അല്ല വാഗ്ദാനം, സിനിമ കാണാൻ ഇഷ്ടമുള്ള ഏത് പ്രേക്ഷകനും കാന്താരക്ക് ടിക്കറ്റ് എടുക്കാം.

Follow Us:
Download App:
  • android
  • ios