Asianet News MalayalamAsianet News Malayalam

നിത്യ ദാസിന്റെ ​ഗംഭീര തിരിച്ചുവരവ്; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ 'പള്ളിമണി' സോം​ഗ്

ചിത്രത്തിൽ  ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

actress nithya das Pallimani  movie song
Author
First Published Oct 15, 2022, 7:48 PM IST

രിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന 'പള്ളിമണി' എന്ന സിനിമയുടെ ​ഗാനം പുറത്ത്. ശ്രീജിത്ത് രവി സം​ഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കെ ആർ നാരായണൻ ആണ്. 'ഈ വഴിയിൽ..' എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിത്യ ദാസ്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യക്ക് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നിത്യ ഒടുവിൽ അഭിനയിച്ച സിനിമ. 

'നന്‍പകല്‍ നേരത്ത് മയക്കം' പുതിയ പോസ്റ്ററുമായി മമ്മൂട്ടി; ഒപ്പം ഐഎഫ്എഫ്കെ സന്തോഷവും

2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍. 

Follow Us:
Download App:
  • android
  • ios