സലാര്‍ കണ്ട ഋഷഭിന് പറയാനുള്ളത്.

പ്രഭാസിന്റെ സലാറാണ് രാജ്യത്തെ സിനിമാ ആരാധകരുടെ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സലാറിന് വമ്പൻ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നിര്‍ണായക വേഷത്തില്‍ എത്തിയത് മലയാളികള്‍ക്കടക്കം ആവേശമായി. പ്രഭാസ് നായകനായ സലാറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കാന്താരയിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.

മികച്ച പ്രകടനത്തിന് പ്രഭാസിന് അഭിന്ദനങ്ങളെന്ന് പറയുകയാണ് ഋഷഭ് ഷെട്ടി. പ്രഭാസിന്റെ സലാറില്‍ ആ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് പൃഥ്വിരാജിനും പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുന്നുണ്ട് ഋഷഭ് ഷെട്ടി. സൗഹൃദത്തിന്റ മനോഹരമായ ഒരു കഥ പറഞ്ഞതിന് പ്രശാന്ത് നീലിനെ ഹൃദ്യമായി ആലിംഗനം ചെയ്യുന്നു. പ്രഭാസിന്റെ സലാറിന്റെ നിര്‍മാതാക്കളായ ഹൊംബാല ഫിലിംസിന്റെ വിജയ് കിരങ്ന്ദുറിന് ഹൃദയംഗമായ അഭിനന്ദനങ്ങളെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

Scroll to load tweet…

നടൻ പൃഥ്വിരാജ് ഋഷഭിന് നന്ദി പറഞ്ഞ് എത്തിയിട്ടുണ്ട്. സുഹൃത്തുക്കളായിട്ടായിരുന്നു പ്രഭാസും പൃഥ്വിരാജും സലാര്‍ സിനിമയില്‍ വേഷമിട്ടത്. വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ മലയാളത്തിന്റെ പൃഥ്വിരാജിന്. ദേവര എന്ന നായക കഥാപാത്രമായി മാസ് വേഷത്തിലാണ് പ്രഭാസും എത്തിയിരിക്കുന്ന് എന്നാണ് റിപ്പോര്‍ട്ട്.

നടൻ പ്രഭാസിന് വലിയ ഒരു തിരിച്ചുവരവായിരിക്കും സലാര്‍ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല. രാജ്യമെമ്പാടും സലാറിന് ലഭിക്കുന്ന സ്വീകാര്യതയും ചിത്രം ക്ലിക്കായി എന്നാണ് തെളിയിക്കുന്നത്. യാഷിന്റെ കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ പേരുകേട്ട പ്രശാന്ത് നീലിന് സലാര്‍ അത്രത്തോളം എത്തിക്കാനായോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍ മികച്ച ഒരു സിനിമയായി മാറിയിട്ടുണ്ട് എന്നും സലാര്‍ കണ്ടവര്‍ പറയുന്നു.

Read More: എല്ലാവരും എഴുതിത്തള്ളി, എന്നിട്ടും ഓപ്പണിംഗ് കളക്ഷനില്‍ എക്കാലത്തെയും റെക്കോര്‍ഡ് ആ മോഹന്‍ലാല്‍ ചിത്രത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക