വീരെ ദി വെഡ്ഡിംഗ് സംവിധായകന്റെ ചിത്രത്തില്‍ റിതേഷും തമന്നയും.
റിതേഷ് ദേശ്‍മുഖിന്റെ പുതിയ ചിത്രം ചിത്രീകരണം പുരോഗമിക്കുന്നു . പ്ലാൻ എ പ്ലാൻ ബി എന്ന സിനിമയിലാണ് റിതേഷ് പ്രധാന കഥാപാത്രമായി എത്തുന്നത്. റിതേഷ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തമന്ന ഭാട്ട്യ ആണ് പ്ലാൻ എ പ്ലാൻ ബിയില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത്.
ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജത് അറോറയാണ് തിരക്കഥ എഴുതുന്നത്. നെറ്റ്ഫ്ലിക്സിലാണ് പ്ലാൻ എ പ്ലാൻ ബി സീരിസ് പ്രദര്‍ശനത്തിന് എത്തുക. പൂനം ധില്ലണ്‍, കുശ കപില തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ത്രിലോക് മല്‍ഹോത്രയും കെ ആര്‍ ഹരിഷും ചേര്‍ന്നാണ് സീരിസ് നിര്‍മിക്കുന്നത്.
വീരെ ദി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ശശാങ്ക ഘോഷ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
