നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്.
അമൻ ഭൈമി എന്ന പേരിൽ അറിയപ്പെടുന്ന ആർജെയും നർത്തകനുമായ സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും പെൺകുഞ്ഞ് പിറന്നു. അമന്‍ തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ''അവളിതാ എത്തി'', എന്ന ക്യാപ്ഷൻ നൽകിയാണ് അമൻ ഈ സന്തോഷവാർത്ത അറിയിച്ചത്. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആര്‍ജെ അമന്റെയും റീബയുടെയും വിവാഹം. ആര്യ ബഡായ്, ആർജെ സ്നേഹ ഉണ്ണിക്കൃഷ്‍ണൻ, സജ്‍ന നൂർ തുടങ്ങി നിരവധിപ്പേർ പോസ്റ്റിനു താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു അമന്റെയും റീബയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ''പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കൽ അവൾ കേട്ടിടത്ത്, ഞങ്ങൾ എന്നെന്നേക്കുമായി കണ്ടുമുട്ടി. ശ്രീ മൂകാംബിക ദേവിയുടെ ദിവ്യാനുഗ്രഹത്താൽ വിവാഹിതരായി, നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി'', എന്നാണ് അന്ന് വിവാഹ ചിത്രങ്ങൾക്കൊപ്പം അമൻ കുറിച്ചത്.
നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തിൽ ഇവർക്ക് അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്ന ഒരു മകനുമുണ്ട്. മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വിവാഹമോചനശേഷം വീണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
