സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്‍ ജെ മാത്തുക്കുട്ടി

അരുൺ മാത്യുവെന്ന് പറഞ്ഞാൽ മലയാളികൾക്ക് ആളെ പിടികിട്ടിയെന്ന് വരില്ല. ആർ ജെ മാത്തുക്കുട്ടിയെന്ന് പറഞ്ഞാൽ കേള്‍ക്കാത്തവരും ഉണ്ടാവില്ല. റേഡിയോ ജോക്കിയായി പ്രശസ്തനായ മാത്തുക്കുട്ടി പിന്നീട് ജനപ്രിയ അവതാരകനായും സംവിധായകനായും നടനായുമെല്ലാം മാറുകയായിരുന്നു. എത്തിപ്പെട്ട മേഖലകളിലൊക്കെ മികവ് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ആര്‍ജെ മാത്തുക്കുട്ടിയും ഭാര്യ ഡോ. എലിസബത്ത് ഷാജിയും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. ഇവരുടെ വിവാഹ വിശേഷങ്ങള്‍ വൈറലായിരുന്നു. മകന്‍ എത്തിയതിന്‍റെ സന്തോഷവും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകനോപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് താരം. മകനെ കൈയിൽ ഉയർത്തി പിടിച്ചിരിക്കുന്നതാണ് ചിത്രം. 'ക്യാമറ നോക്കി ചിരിക്കാൻ പഠിച്ചു. ഇനി വർത്തമാനം കൂടെ ആയാൽ പണിക്ക് വിടാമായിരുന്നു' എന്നാണ് മാത്തുകുട്ടി പറയുന്നത്.

ഇവൻ ഒരു കൊമ്പറ്റിഷൻ ആകുമോയെന്നാണ് ഒരാൾ ചോദിക്കുന്നത്. എന്നാൽ എനിക്ക് പണിക്ക് പോകണ്ടാലോയെന്ന് മാത്തുകുട്ടിയും മറുപടി നൽകുന്നുണ്ട്. രസകരമായ പോസ്റ്റുകളാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുള്ളത്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു വിവാഹം എന്ന തീരുമാനത്തിലേക്ക് മാത്തുകുട്ടി എത്തിയത്.

പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടി 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ : സാം സി എസിന്‍റെ സം​ഗീതം; 'പണി'യിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം