Asianet News MalayalamAsianet News Malayalam

Paappan: 'ഉള്ളിൽ എവിടെയോ ഒരു ആളൽ സമ്മാനിച്ച പ്രിയനളിനി'; 'പാപ്പനെ' കുറിച്ച് തിരക്കഥാകൃത്ത്

സിനിമയില്‍ പരാമർശിക്കാതെ പോയ ചില കാര്യങ്ങൾ എന്ന് പറഞ്ഞാണ് ഷാൻ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 

rj shaan facebook post about suresh gopi movie paappan priya nalini
Author
Kochi, First Published Aug 8, 2022, 3:58 PM IST

കേരളത്തിൽ തരം​ഗം തീർത്തു കൊണ്ട് മുന്നേറുകയാണ് സുരേഷ് ​ഗോപിയുടെ പാപ്പൻ(Paappan). ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആർജെ ഷാൻ ആണ്. ഇപ്പോഴിതാ പാപ്പൻ ക്ലൈമാക്സിനോട് അടുക്കുമ്പോഴെത്തുന്ന പ്രിയനളിനി എന്ന കഥാപാത്രത്തെ കുറിച്ച് ഷാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജുവൽ മേരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ പരാമർശിക്കാതെ പോയ ചില കാര്യങ്ങൾ എന്ന് പറഞ്ഞാണ് ഷാൻ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 

ഷാനിന്റെ വാക്കുകൾ ഇങ്ങനെ

ചിത്രത്തിൽ പരാമർശിക്കാത്ത ചിലതു !

ആരായിരുന്നു പ്രിയ നളിനി . സിനിമയിൽ അവരുടെ ചിന്തകൾക്ക് ആഴമുണ്ട് എന്ന് ഒരുപക്ഷെ പ്രേക്ഷകന് കൃത്യമായും മനസിലായിരിക്കണം . പക്ഷെ , അതെവിടെ തുടങ്ങി .

എന്തിനോടും പൂർണ വ്യക്തത ഉള്ള ഒരു എഴുത്തുകാരി , ദ്രൗപതി എന്ന ഡോക്ടർ പ്രിയ നളിനി !

ആദ്യ കാലത്തെ മനുഷ്യൻ നരൻ ആണോ നരഭോജി ആയിരുന്നോ എന്ന ചോദ്യം ഉള്ളിൽ കത്തിയപ്പോൾ ആണ് ഒരു ഡോക്ടർ ആയ പ്രിയ നളിനി , ദ്രൗപദി എന്ന എഴുത്തുകാരി ആവാൻ തീരുമാനിക്കുന്നത് .

‘മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു എന്തിനു’ , എന്ന ചോദ്യത്തിനു ഉത്തരം തേടി ഉള്ള ഒരു അന്വേഷണം കൂടി ആണ് പാപ്പൻ . ആ ചോദ്യത്തിന് അറിഞ്ഞോ അറിയാതെയോ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ പലപ്പോഴായി അവരവരുടെ കാഴ്ചപ്പാടുകളിൽ ഉത്തരം കൊടുക്കുന്നുണ്ട് . എന്നാൽ , ഏറ്റവും ശ്രദ്ധേയമായ ഉത്തരങ്ങളിൽ ഒന്ന് നൽകുന്നത് ദ്രൗപദി ആണ് .

പണ്ട് ഒരു റേഡിയോ ഷോയിൽ അഥിതി ആയി വന്നപ്പോൾ , കേരളത്തിലെ അതി പ്രശസ്തനായ ഒരു ഡോക്ടർ എന്നോട്

പറഞ്ഞിരുന്നു , “കണ്മുന്നിൽ ജീവൻ ശരീരത്തിൽ നിന്ന് അടർന്നു പോകുന്നത് കാണുമ്പോൾ , ഉള്ളിൽ ഭയം കലർന്ന ഒരു അത്ഭുതം ഉണ്ടാകാറുണ്ട് ! ആ സെക്കന്റിന്റെ ഒരു അംശത്തെ പിടിച്ചു നിർത്താൻ വേണ്ടി ആണല്ലോ ഞങ്ങൾ ഒക്കെ ജീവിക്കുന്നത് എന്ന്.”

എന്റെ ഉള്ളിൽ ഉടക്കിയ ഈ ചിന്തയിൽ നിന്നാണ് ഡോക്ടർ പ്രിയ നളിനി ജനിക്കുന്നത് . ദ്രൗപദിയെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷം .

Paappan Movie : സൂപ്പർ ഹിറ്റല്ല മെഗാ ഹിറ്റ്, ബോക്സ് ഓഫീസിൽ ആറാടി 'പാപ്പൻ', ഇതുവരെ നേടിയത്

സിനിമയിൽ ഈ രംഗം സംഭവിക്കുന്ന മർമ്മ പ്രധാനമായ ഒരു സാഹചര്യത്തിൽ ആണ് . സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാൻ ആളുകൾ ത്രസിച്ചിരിക്കുമ്പോളും , മനുഷ്യനും മരണവും കൊലപാതകവും തമ്മിൽ ഉള്ള കൗതുകം നഷ്ടമാവരുത് എന്ന് ജോഷി സാറിന് നിർബന്ധമായിരുന്നു . അത് കൊണ്ട് ജീവിതം ഒരിടത്തു ഭയപെടുത്തുമ്പോൾ മറ്റൊരിടത്തു നർമ്മം സമ്മാനിക്കും എന്ന തിരക്കഥയിലെ ചിന്തയെ , ജോഷി സർ മനോഹരമായി വിജയരാഘവനിലൂടെയും (കുട്ടേട്ടൻ) സുരേഷേട്ടനിലൂടെയും സമ്മാനിക്കുന്നുണ്ട്.

ആ രംഗം ഒരുപക്ഷെ ഇനി ഓർക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലായേക്കാം . സുരേഷേട്ടനും കുട്ടേട്ടനും മത്സരിച്ചു അഭിനയിച്ച രംഗമാണ് ഇതെങ്കിലും , ഉള്ളിൽ എവിടെയോ ഒരു ആളൽ ,സമ്മാനിച്ചത് പ്രിയ നളിനി ആണ് . Jewel Mary അതിനെ മനോഹരമാക്കി. രഹസ്യ , ദി കില്ലർ ഹാസ് എ പാസ്ററ് !

എന്ന്, എഴുത്തുകാരിയെ സൃഷ്‌ടിച്ച എഴുത്തുകാരൻ

Follow Us:
Download App:
  • android
  • ios