സംവിധായകൻ റോബര്‍ട് ഡോണി സീനിയറിന്റെ മരണത്തില്‍ വൈകാരികമായ കുറിപ്പുമായി മകനും നടനുമായി റോബര്‍ട്ട് ഡോണി ജൂനിയര്‍.

സംവിധായകനും നടനുമായ റോബര്‍ട് ഡോണി സീനിയര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പാര്‍ക്കിൻസണ്‍സ് രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 85 വയസായിരുന്നു. ഇപോഴിതാ റോബര്‍ട് ഡോണിയുടെ മരണത്തില്‍, നടനും മകനുമായ റോബര്‍ട് ഡോണി ജൂനിയര്‍ വൈകാരികമായ ഒരു കുറിപ്പുമായി എത്തിയിരിക്കുന്നു.

റോബര്‍ട്ട് ഡോണി സീനിയര്‍ സമാധാനത്തോടെ വിശ്രമിക്കുക. പാര്‍ക്കിൻസണിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ച ശേഷം കഴിഞ്ഞ രാത്രി ഡാഡി ഉറക്കത്തില്‍ സമാധാനത്തോടെ കടന്നുപോയി. അദ്ദേഹം ഒരു യഥാര്‍ഥ ചലച്ചിത്രകാരനായിരുന്നു. എന്നും നിങ്ങളൊടൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ട് എന്നുമാണ് റോബര്‍ട് ഡോണി ജൂനിയര്‍ എഴുതിയിരിക്കുന്നത്.

വിൻ ഡീസല്‍ അടക്കമുള്ള താരങ്ങള്‍ റോബര്‍ട്ട് ഡോണി സീനിയറിിന് ആദരാഞ്‍ജലികള്‍ രേഖപ്പെടുത്തി.

സംവിധായകനെന്നതിന് പുറമേ നടനെന്ന നിലയിലും ശ്രദ്ധേയനാണ് റോബര്‍ട് ഡോണി സീനിയര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.