രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് റിപ്പോര്‍ട്ട്.
രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രമാണ് 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യില്‍ വേഷമിടുന്നത്. ജൂലൈ 28ന് എത്താനിരിക്കുന്ന രണ്‍വീര്‍ ചിത്രത്തിന് വമ്പൻ അഡ്വാൻസ് ബുക്കിംഗാണ് ര ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. പിവിആര്‍ ഐനോക്സ്, സിനിപൊളിസ് എന്നീ തിയറ്റര്‍ ശൃംഖലകളില്‍ നിന്നായി 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ 31000 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രി 11.59നുള്ളില്‍ ലഭ്യമായ കണക്ക് അനുസരിച്ച് വിറ്റുപോയിരിക്കുന്നത്. രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം വളരെ രസകരമായ ഒന്നാണെന്ന് പ്രിവ്യു കണ്ട അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചുവരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കിയിരുന്നു.
വൻ പരാജയമായ 'സര്‍ക്കസിലാ'ണ് രണ്‍വീര്‍ അവസാനമായി വേഷമിട്ടത്. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെര്‍ണാണ്ടതസ്, പൂജ ഹെഗ്‍ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്‍കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടു. വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചയായിരുന്നു ആലിയ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.
Read More: 'മലയാളികളുടെ പ്രിയപ്പെട്ട പാട്ട്', ഗായിക ചിത്ര അറുപതിന്റെ നിറവില്‍
