ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം. 

പൊലീസ് സ്റ്റോറികൾ കാണാൻ ഏറെ താല്പര്യമുള്ളവരാണ് സിനിമാസ്വാദകർ. അത്തരത്തിലുള്ള ഒട്ടനവധി സിനിമകൾ വിവിധ ഭാഷകളിൽ ഇതിനകം റിലീസ് ചെയ്തും കഴിഞ്ഞിട്ടുണ്ട്. ഇനിയും റിലീസ് കാത്തിരിക്കുന്നുമുണ്ട്. അത്തരത്തിൽ ജൂണിൽ തിയറ്ററുകളിൽ എത്തി മികച്ച പ്രതികരണം നേടിയ ഒരു മലയാള പൊലീസ് ചിത്രം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ റോന്ത് ആണ് ആ ചിത്രം. കഴിഞ്ഞ ജൂൺ 13ന് ആയിരുന്നു റോന്ത് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിൽ സ്ച്രീമിം​ഗ് ആരംഭിക്കാൻ പോകുന്നത്. ജൂലൈ 22നാണ് സ്ട്രീമിം​ഗ്. ജിയോ ഹോർട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭഷകളിലും റോന്ത് കാണാനാകും.

ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കി, ഇലവീഴാ പൂഞ്ചിറയിലൂടെ സംവിധായകനായ ഷാഹിയുടെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ എത്തിയിരുന്നു. 'ഔട്ട്സ്റ്റാൻഡിങ്' എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. ഒരു രാത്രി പട്രോളിം​ഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ ചിത്രമാണ് റോന്ത്. ഇതിനിടയിൽ ഇവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. 

യോഹന്നാൻ എന്ന എസ്ഐ ആയിട്ടാണ് ദിലീഷ് പോത്തന്‍ സിനിമയില്‍ എത്തുന്നത് ദിനനാഥ് എന്നാണ് റോഷൻ മാത്യുവിന്‍റെ കഥാപാത്ര പേര്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഫെസ്റ്റിവൽ സിനിമാസ് ആണ് നിർമ്മാണം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്