രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒഫീഷ്യൽ ട്വിറ്റർ പേജ് കൊവിഡ് വിവരങ്ങൾ പങ്കുവെക്കുന്നതിനായി വിട്ടു നൽകാനൊരുങ്ങി ആർആർആർ ടീം. സംവിധായകൻ രാജമൗലി ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.
''ഈ സമയം ഭീകരമാണ്. ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനായുള്ള ശ്രമം തുടങ്ങുന്നു. ഇനി മുതൽ ആർആർആർ സിനിമയുടെ ഒഫീഷ്യൽ അക്കൗണ്ട് നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി ഫോളോ ചെയ്യാം. നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സഹായം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും''എന്നാണ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാംചരണും ജൂനിയർ എൻടിആറുമാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
