Rukmini Vasanth calls out viral deepfake bikini pics, threatens legal action. 'കാന്താര' താരം രുക്മിണി വസന്ത്, തന്റെ പേരിൽ പ്രചരിക്കുന്ന ബിക്കിനി ഫോട്ടോഷൂട്ട് വീഡിയോ ഡീപ് ഫേക്ക് ആണെന്ന് വ്യക്തമാക്കി. ഇത്തരം വ്യാജ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനവും നിരുത്തരവാദപരവുമാണെന്ന് അവർ പറഞ്ഞു

സപ്ത സാഗരദാച്ചേ എല്ലോ, മദ്രാസി, കാന്താരാ ചാപ്റ്റർ 1 എ ലെജൻഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് രുക്മിണി വസന്ത്. കാന്താരയിലെ കനകാവതി എന്ന കഥാപാത്രം പാൻ ഇന്ത്യൻ റീച്ച് ആണ് രുക്മിണിക്ക് നേടികൊടുത്തത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്സികിലും രുക്മിണി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇൻസ്റ്റയിൽ മൂന്ന് മില്യണിലധികം ഫോളോവേഴ്സ് ഉള്ള രുക്മിണിക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബിക്കിനി ഫോട്ടോഷൂട്ട് വീഡിയോ ദീപ് ഫേക്ക് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞിരിക്കുകയാണ് രുക്മിണി വസന്ത്. ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും രുക്മിണി കുറിച്ചു. സ്വിമ്മിങ് പൂളിൽ ബിക്കിനി ഫോട്ടോഷൂട്ട് നടത്തുന്ന രുക്മിണി വസന്ത് എന്ന പേരിലാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് ഇത് യഥാർത്ഥമാണെന്ന തരത്തിൽ പങ്കുവയ്ക്കുന്നത്.

അതേസമയം പ്രശാന്ത് നീൽ ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുക്കുന്ന ഡ്രാഗണിലും രുക്മിണി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗീതു മോഹൻദാസ്- യഷ് ചിത്രം ടോക്സിക് ജൂൺ 4 ന് എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

YouTube video player