നാല് വർഷത്തിനുള്ളിൽ വിവാഹമോചിതരാകുമെന്ന ഒരു ജ്യോതിഷിയുടെ പ്രവചനം തെറ്റിയെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. സംഗീതലോകത്തും റിയാലിറ്റി ഷോകളിലും സജീവമാണ് ഇരുവരും. singer midhun jayaraj shares a note on his wedding anniversary

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് മിഥുന്‍ ജയരാജ്. റിയാലിറ്റി ഷോകളിലൂടെയാണ് മിഥുനെ ആദ്യം മലയാളി പ്രേക്ഷകർ അറിഞ്ഞുതുടങ്ങുന്നത്. ആന അലറലോടലറല്‍, കാമുകി, പ്രേമസൂത്രം, ഉടലാഴം, സോളോ, സഖാവ് തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ മിഥുൻ ആലപിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളുമായും സജീവമാണ്.

Add Asianetnews as a Preferred SourcegooglePreferred

മിഥുനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ഭാര്യ ഇന്ദുവും. മ്യൂസിക് കോളേജിൽ വെച്ചാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. ഇപ്പോൾ റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളുമായി സജീവമാണ് ഇരുവരും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും വീട്ടുവിശേഷങ്ങളും ലൈഫ് അപ്ഡേറ്റുകളുമൊക്കെ നിരന്തരം പങ്കിടാറുമുണ്ട്. ഇരുവർക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ മിഥുൻ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

''15 വർഷം ആയി ഒരുമിച്ച് ഒരേ തോണിയിൽ ഉള്ള യാത്ര. വലിയ കൊടുങ്കാറ്റുകൾ പലതും വന്നു. മുങ്ങാതെ പിടിച്ചു നിന്നു ഇത്രേം കാലം. ഇനീം കുറെ കാലം ദൂരം പോകാനുണ്ട്. തുടങ്ങിയ ഇടത്തു നിന്നും ഒരുപാട് മുന്നോട്ട് എത്തി രണ്ടാളും. വീഴാതെ തളരാതെ കാത്തതിന്. എന്നെ വിശ്വസിച്ച് കൂടെ കൂടിയതിനും, സപ്പോർട്ട് ചെയ്തതിനും, സുഹൃത്തായിരിക്കുന്നതിനും നന്ദി ഇന്ദു. 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് ആവും എന്ന് പറഞ്ഞ ആ ജ്യോതിഷിയെ ഒന്ന് കാണണം എന്തായാലും. നാല് വർത്താനം പറയണം അയാളോട്. (ആ മഹാന് നന്മ മാത്രം വരണേ എന്റെ ഭഗവാനേ)'', എന്നാണ് ഇന്ദുവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിഥുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

YouTube video player