വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊൽക്കത്ത: അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി(pickpocketing) നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ്(Rupa Dutta) അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.

കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയർ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുക ആയിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് ഇവർ കൊൽക്കത്തയിലെ സിനിമ-സീരിയൽ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

Read Also: ‌രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; അച്ഛനും മകളും അറസ്റ്റില്‍

വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാർത്തകളിൽ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകൾ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു. ശേഷം നടന്ന അന്വേഷണത്തിൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ച മെസേജുകൾ ആയിരുന്നു ഇവയെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു

ദീബ്രുഗഡ്: അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍കൂട്ടം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. മര്‍ദിച്ച് അവശനാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. 

ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇയാള്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കൊലപാതകം. ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More: കല്യാണ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി വിദേശ മലയാളിയും

സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച് പിടികൂടിയ ശേഷം തീയിട്ട് കൊല്ലുകയായിരുന്നു. വയലില്‍വച്ചാണ് യുവാവിനെ കത്തിച്ചത്. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൊല്ലപ്പെട്ട യുവാവ് മാനസികാസ്ഥ്യമുള്ളയാളാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപാനം: ചിത്രം പുറത്തായി, പൊലീസുകാരന് സസ്‌പെന്‍ഷന്‍