Asianet News MalayalamAsianet News Malayalam

‘സൂപ്പർ ഡാ തമ്പി'; ധനുഷിന് ആശംസയുമായി റൂസ്സോ ബ്രദേഴ്‌സ്, അഭിമാനമെന്ന് ആരാധകർ

റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ദ ഗ്രേ മാന്റെ ചിത്രീകരണവും പുരോ​ഗമിക്കുകയാണ്. ധനുഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Russo Brothers wish Dhanush ahead of Jagame Thandhiram release
Author
Chennai, First Published Jun 17, 2021, 10:37 PM IST

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെതായി പുറത്തുവരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസിനൊരുങ്ങുന്നത്. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റിലീസ് അടുത്തിരിക്കെ അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

‘സൂപ്പർ ഡാ തമ്പി‘ എന്ന് കുറിച്ചുകൊണ്ടായിരുന്നു റൂസ്സോ ബ്രദേഴ്‌സിന്റെ ട്വീറ്റ്. ഒപ്പം ജഗമേ തന്തിരത്തിന്റെ ട്രെയിലറും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകൻ ആശംസകൾ അറിയിച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് ധനുഷിന് ആശംസകളുമായി എത്തിയത്. തമിഴ് സിനിമയുടെ അഭിമാന നിമിഷമാണിതെന്നാണ് ആരാധകർ പറയുന്നത്. 

റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ദ ഗ്രേ മാന്റെ ചിത്രീകരണവും പുരോ​ഗമിക്കുകയാണ്. ധനുഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ധനുഷിന്റെ രണ്ടാമത്തെ ഹോളി ചിത്രം കൂടിയാണ് ഗ്രേ മാൻ. 

Read Also: ധനുഷിന്റെ ഹോളിവുഡ് ചിത്രം തുടങ്ങി; അവഞ്ചേഴ്സ് സംവിധായകരുടെ 'ദ ഗ്രേ മാൻ'

ജഗമേ തന്തിരത്തിൽ ഗാങ്‍സ്റ്റര്‍ കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വൈ നോട്ട് സ്റ്റുഡിയോയും റിലയൻസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios