രായനില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട് സൂര്യ പറഞ്ഞ വാക്കുകള്‍.

തമിഴകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷ് നായകനാകുന്നു എന്നതാണ രായൻ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകം. വേഷങ്ങളുടെ തെരഞ്ഞെടുപ്പില്‍ ജാഗ്രത പുലര്‍ത്തുന്ന താരവുമാണ് ധനുഷ്. ജൂലൈ 26ന് പ്രദര്‍ശനത്തിനെത്തുന്ന രായൻ സിനിമ എങ്ങനെയുള്ളതായിരിക്കും എന്ന് വ്യക്തമാക്കുകയാണ് സൂര്യ.

എസ് ജെ സൂര്യയും രായൻ സിനിമയില്‍ വേഷമിടുന്നത്. ഇതൊരു റോ ആയ നാടൻ ശൈലിയിലുള്ള ചിത്രമാണെങ്കിലും ഇന്റര്‍നാഷണല്‍ ഔട്‍പുട്ടോടെയുള്ള ഒന്ന് ആയിരിക്കും. ആസ്വാദ്യകരമാകുന്ന ഒന്നായിരിക്കും ധനുഷിന്റെ രായൻ. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഉള്ളത്. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്നു. മികച്ചതായി എക്സിക്യൂട്ട് ചെയ്‍തിരിക്കുന്നു രായൻ. പൂര്‍ണമായും സെറ്റില്‍ ചിത്രീകരിച്ച ഒരു സിനിമയാണ് എന്നും നടൻ സൂര്യ വ്യക്തമാക്കുന്നു.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. രായനിലെ പുതിയ ഗാനം എഴുതിയിരിക്കുന്നത് സംവിധായകൻ ധനുഷും ആലാപനം റഹ്‍മാനും ഗാനവ്യയുമാണ്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായിട്ടാണ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: ഇന്ത്യൻ 2 ആ രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി, കരകയറുന്നോ കമല്‍ഹാസൻ?, ആഗോള കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക