ബാഹുബലിക്ക്‌ ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ  ആക്ഷൻ ത്രില്ലര്‍ ചിത്രം 'സഹോ'യുടെ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഓഗസ്റ്റ് 30തിലേക്കാണ് മാറ്റിയത്. ആക്ഷൻ രംഗങ്ങളിൽ കൃത്യത വരുത്താൻ സമയം വേണ്ടിവരുമെന്നതിനാലാണ് റിലീസ് നീട്ടിയതെന്നാണ് നിര്‍മാതാക്കളുടെ വിശദീകരണം

കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ബജറ്റ്. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.