ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ് സംവിധാനം
വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം കാണാനാവുക. ഓഗസ്റ്റ് ആദ്യ വാരം ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.
ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ്. ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്‍റണി, കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കൊറിയോഗ്രഫി സ്പ്രിംഗ്, ആക്ഷന്‍ ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, പിആര്‍ഒ വാഴൂര്‍ ജോസ്.
വിഷ്ണു ഉണ്ണികൃഷ്ണന്‍റേതായി ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. രണ്ട്, കുറി എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങള്‍. മൂന്ന് സിനിമകളാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുള്ളത്. വെടിക്കെട്ട്, റെഡ് റിവര്‍, അനുരാധ ക്രൈം നമ്പര്‍ 59/2019, ശലമോന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ വെടിക്കെട്ട് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഇവര്‍ ആദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
