രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപോഴിതാ അതേ പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു. റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സിനിമ. സായ് ധരം തേജയാണ് സിനിമയില്‍ നായകനാകുന്നത്. സായ് ധരം തേജ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു ഐഎസ് ഓഫീസറായിട്ടാണ് സായ് ധരം തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമയുടെ പേര് റിപ്പബ്ലിക് ആണെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ദേവ കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്‍ക്ക് ആശംസയുമായി ഒട്ടേറേ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജെ ഭഗവാൻ, ജെ പുല്ല റാവു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ജനാധിപത്യം യഥര്‍ഥത്തില്‍ എന്താണ് എന്ന സംഭാഷണങ്ങളോടെയാണ് സായ് ധരം തേജ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങും.

സായ് ധര്‍മം തേജിന്റെ മികച്ച കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലേത്.