സായ് പല്ലവിയുടെ ആസ്‍തിയുടെ വിവരങ്ങള്‍.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്. ഡോക്ടറുമായ സായ് പല്ലവിക്ക് 47 കോടിയോളം ആസ്‍തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി ഒരു സിനിമയ്‍ക്ക് മൂന്ന് കോടി മുതല്‍ ഏകദേശം 15 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായി സായ് പല്ലവി നായികയായി സിനിമകള്‍‌ വൻ ഹിറ്റായി മാറുകയും ചെയ്‍തിട്ടുണ്ട്. സായ് പല്ലവി നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തണ്ടേലാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് നടി സായ് പല്ലവിയുടെ തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നപ്പോളഅ‍ അത് നിറവേറ്റതായിരുന്നു ബോക്സ് ഓഫീസിലെ പ്രകടനം എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 50 കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണ്ടേല്‍ ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയിരുന്നു.

സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായിയുള്ളത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയായത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയാണ് എന്നായിരുന്നു ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേല്‍ നിരൂപപ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയിരുന്നു.

സായ് പല്ലവി നായികയായി മുമ്പ് വന്ന അമരനും വൻ വിജയമായി മാറിയിരുന്നു. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത് എന്നതും പ്രധാന ആകര്‍ഷണമായിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരും സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക