റേസ് ഫ്രാഞ്ചൈസിയുടെ നാലാം ഭാഗവുമായി നിർമ്മാതാക്കൾ എത്തുന്നു. റേസ് 3 ൽ സൽമാൻ ഖാൻ ആയിരുന്നു നായകൻ എങ്കിൽ പുതിയ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്
മുംബൈ: ഇപ്പോള്‍ ഏത് സിനിമ രംഗത്തും തുടര്‍ഭാഗങ്ങളുടെ കാലമാണ്. ഹിന്ദി സിനിമ രംഗത്ത് ഇത് പതിവാണ്. ഇപ്പോഴിതാ റേസ് എന്ന ചിത്രത്തിന് നാലാം ഭാഗം വരുന്നു. റേസ് 3 എന്ന ഫ്ലോപ്പ് ചിത്രത്തിന് ശേഷം അതിന്‍റെ നലാംഭാഗത്തിന്‍റെ ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം. സൽമാൻ ഖാൻ്റെ നായകനായി എത്തിയ റേസ് 3 പ്രഖ്യാപനം മുതൽ ഫ്ലോപ്പിലേക്ക് നീങ്ങിയ ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. സൽമാൻ്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായി കണക്കിലെടുക്കുന്ന ചിത്രമാണ് റേസ് 3.
റേസിൻ്റെ ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്തത് വെറ്ററൻ സംവിധായക ജോഡിയായ അബ്ബാസ്-മസ്താനാണ്. രണ്ട് ഭാഗത്തും സെയ്ഫ് അലി ഖാനായിരുന്നു നായകന്‍. ആദ്യ ഭാഗം അക്ഷയ് ഖന്നയിൽ ഒരു വില്ലനായി എത്തിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ ജോൺ എബ്രഹാം വില്ലനായി എത്തി. റേസ് 3 റെമോ ഡിസൂസയണ് സംവിധനം ചെയ്തത് സൽമാൻ ഖാൻ നായകനായി എത്തി.
റേസ് 3 വിമർശകരുടെ ശക്തമായ വിമര്‍ശനം നേടിയെങ്കിലും ബോക്സോഫീസില്‍ 169 കോടി നേടി. എന്തായാലും ചിത്രത്തിന് ലഭിച്ച നെഗറ്റിവിറ്റി കണക്കിലെടുത്ത് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ നാലാം ഭാഗത്ത് വീണ്ടും സെയ്ഫ് അലി ഖാനെ തിരിച്ചുകൊണ്ടുവരുകയാണ്.
റേസ് 4 ലൂടെ സെയ്ഫ് അലി ഖാൻ റേസ് ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. “സെയ്ഫ് അലി ഖാൻ നിര്‍മ്മാതാവ് രമേഷ് തൗരാനിയുമായി റേസ് 4 നെ കുറിച്ച് കുറച്ച് നാളായി ചർച്ച ചെയ്യുകയാണ്, ഒടുവിൽ ഇരുവരും ഫ്രാഞ്ചൈസി റീബൂട്ട് ചെയ്യാനുള്ള ധാരണയിൽ എത്തിയിരിക്കുകയാണ്. റേസ് 4ന് സെയ്ഫ് അലി ഖാന്‍ തത്വത്തിൽ സമ്മതിച്ചു, വീണ്ടും റേസിൻ്റെ ലോകത്തേക്ക് കടക്കാനുള്ള ആവേശത്തിലാണ് താരം. 2025 ൻ്റെ ആദ്യ പാദത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് രമേഷ് തൗരാനി ലക്ഷ്യമിടുന്നത് ” പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ “അടുത്ത ‘റേസ്’ ചിത്രത്തിനുള്ള തിരക്കഥ തയ്യാറാണ്. ചിത്രത്തിൻ്റെ കാസ്റ്റിംഗ് ഉടൻ പ്രഖ്യാപിക്കും. അഭിനേതാക്കൾ പുതിയവരായിരിക്കുമെന്നും.2024 അവസാനത്തോടെ പ്രൊജക്ട് തുടങ്ങും. ആരായിരിക്കും ഇത് സംവിധാനം ചെയ്യുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല" എന്നാണ് പറഞ്ഞത്.
ഡബ്യുസിസിയുടെ വലിയ നേട്ടം, ഹേമ റിപ്പോർട്ടിൻ മേൽ നടപടികൾ ഉറപ്പാക്കും : ബീനാ പോൾ
ദേശീയ അവാര്‍ഡ് നേട്ടത്തിന് ശേഷം നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം
