എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ താന്‍ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് പറയുന്നത്.

മുംബൈ: എത്ര തിരക്കിനിടയിലും കുടുംബത്തിനായി സെയ്ഫ് അലി ഖാന്‍ സമയം കണ്ടെത്താറുണ്ട്. ബിസി ഷെഡ്യൂളുകള്‍ക്ക് ഇടയിലും കരീനയ്ക്കും തൈമൂറിനുമൊപ്പം യാത്രകള്‍ പോകുന്ന സെയ്ഫ് ബോളിവുഡിന് സ്ഥിരം കാഴ്ചയാണ്. ഇരുവരോടും ഒപ്പം യൂറോപ്പില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് സെയ്ഫ്.

മണിക്കൂറുകള്‍ നീളുന്ന ഷൂട്ടാണ് പലപ്പോഴും. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ താന്‍ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് പറയുന്നത്. തന്‍റെ കുഞ്ഞുമകന് വേണ്ടി ചിലവിടേണ്ട സമയമാണ് തനിക്ക് അങ്ങനെ നഷ്ടമാകുന്നത്. 

 ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്ന് സെയ്ഫ് പറയുന്നു. തന്‍റെ പിതാവ് ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മയാകട്ടെ നടിയും. രണ്ടുപേര്‍ക്കും തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അവരാണ് കുടുംബത്തോടൊപ്പം സമയം ചിലവിടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തന്നെ പഠിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞു.