ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ അതിക്രമിച്ച് കയറിയ ആൾ കുത്തി പരിക്കേൽപ്പിച്ചു. കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.
കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ജെയുടെ മുറി. ആക്രമിക്കപ്പെട്ട് ചോര വാര്‍ന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ലീലവതി ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.
സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസിന് നൽകിയ മൊഴിയിൽ, അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്‍റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണ്. ഇവര്‍ പറഞ്ഞത് അനുസരിച്ച് അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി പറഞ്ഞു.
അക്രമി നടന്‍റെ ഫ്ലാറ്റിലേക്ക് എന്തെങ്കിലും തകര്‍ത്ത് കയറിയതല്ലെന്നും, എന്നാൽ മോഷണം എന്ന ഉദ്ദേശത്തോടെ രാത്രിയിൽ ഏതെങ്കിലും സമയത്ത് എതോ സുരക്ഷയില്ലാത്ത വഴി വഴി നുഴഞ്ഞുകയറിയതാവാനാണ് സാധ്യതയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണത്തിന് ശേഷം എമര്‍ജന്‍സി കോവണി വഴി രക്ഷപ്പെട്ട അക്രമി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
എന്നിരുന്നാലും, ചില ചോദ്യങ്ങൾക്ക് ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. മുംബൈയിലെ ഏറ്റവും സുരക്ഷിതമായ പാർപ്പിട മേഖലകളിലൊന്നിലെ സുരക്ഷ പ്രശ്നം വലിയ ആശങ്കയാകുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആരോപണമായി സെയ്ഫിനെതിരായ ആക്രമണം ഇതിനകം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
പൊലീസ് ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഇവയാണ്
1. എങ്ങനെയാണ് അക്രമി കുട്ടികളുടെ മുറിയിൽ എത്തിയത്?
അക്രമി ഫയർ എസ്‌കേപ്പ് ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുമ്പോള്‍ കൃത്യമായി നടന്‍റെ താമസസ്ഥലം എങ്ങനെ കണ്ടെത്തിയെന്നും, അതില്‍ കുട്ടികളുടെ മുറിയിലേക്ക് എങ്ങനെ പ്രവേശനം നേടിയതെന്നും വ്യക്തമല്ല.
2. കാവൽക്കാരൻ ആക്രമിയെ കണ്ടില്ലെ?
സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാർഡ് അനധികൃത പ്രവേശനം ഒരിക്കലും അനുവദിക്കാറില്ല. എന്നാല്‍ ഇയാള്‍ എങ്ങനെ അകത്ത് കടന്നു, സ്ഥിരമായി വരുന്ന വീഴ്ച ഇയാള്‍ മുന്‍കൂട്ടി മനസിലാക്കി മുതലെടുത്തോ
3. അകത്ത് അക്രമിക്ക് ഒരു സഹായി ഉണ്ടോ?
സെയ്ഫ് അലി ഖാന്‍റെ ജീവനക്കാരെയും തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഥിരമായി എല്ലായിടത്തും പ്രവേശനം ഉള്ള ആരെങ്കിലും ആക്രമണം സുഗമമാക്കാൻ സഹായിച്ചോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്.
4. കെട്ടിടം കൈരേഖ പോലെ പരിചിതനായ ആക്രമിയോ?
ആക്രമണം നടത്തി ഫയര്‍ എക്സിറ്റ് വഴി രക്ഷപ്പെടണമെങ്കില്‍ കെട്ടിടത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളായിരിക്കും ആക്രമി എന്നാണ് കരുതപ്പെടുന്നത്.
5. സിസിടിവികളെ എങ്ങനെ കബളിപ്പിച്ചു
ആകെ ഒരു സിസിടിവിയില്‍ മാത്രമാണ് ആക്രമിയുടെ ദൃശ്യം പതിഞ്ഞത്. ഇതിലൂടെ കെട്ടിടത്തിലെ സിസിടിവി സംവിധാനം പോലും ആക്രമിക്ക് പരിചിതമാണോ എന്ന സംശയവും ഉയരുന്നുണ്ട്.
സെയ്ഫ് അലിഖാനെ ആറുതവണ കുത്തിയ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇയാള്‍ രക്ഷപ്പെട്ടത് ഇങ്ങനെ!
രക്തം വാർന്നു കിടന്ന സെയ്ഫിനെ മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കാരണം ഇതാണ് !
