ഇന്ത്യൻ കായികതാരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ഒരുങ്ങുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആരാധകര്‍ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്. ശ്രദ്ധ കപൂര്‍ ആയിരുന്നു സൈന നെഹ‍്‍വാളിയി അഭിനയിച്ചത്. എന്നാല്‍ ശ്രദ്ധ കപൂര്‍ ചിത്രത്തില്‍ നിന്ന് പിൻമാറി. പരിനീതി ചോപ്രയാണ് പുതുതായി സൈനയായി അഭിനയിക്കുകയെന്നും വാര്‍ത്ത വന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം വൈകുകയാണ്. അതിന്റെ കാരണം പറയുകയാണ് പരിനീതി.

ബാഡ്‍മിന്റണ്‍ എങ്ങനെയാണ് കളിക്കുകയെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പരിനീതി പറയുന്നത്. സൈനയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിയില്ല. ബാഡ്‍മിന്റണ്‍ കളിക്കുക എങ്ങനെയെന്ന് ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അതില്‍ മികവ് കാട്ടുമ്പോള്‍ ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പരിനീതി പറയുന്നത്. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.