തമിഴകത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനും നടനുമൊക്കെയാണ് ജി വി പ്രകാശ്‍ കുമാര്‍. ജി വി പ്രകാശ് കുമാറിന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ജി വി പ്രകാശിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ഭാര്യയും ഗായികയായുമായ സൈന്ധവി ജി വി പ്രകാശ് കുമാറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ജി വി പ്രകാശ് കുമാറിനൊപ്പമുള്ള ഫോട്ടോയും സൈന്ധവി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ പ്രണയവും ഏറി വരുന്നുവെന്നാണ് സൈന്ധവി പറയുന്നത്.

നമ്മുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ പ്രണയം കൂടിക്കൂടി വരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ നീ എനിക്ക് കൂടുതല്‍ ശ്രദ്ധയും തന്നു. എന്നെ സന്തോഷവതിയാക്കാനും സുരക്ഷിതയാക്കാനും ശ്രമിച്ചു. ഇപ്പോള്‍ നമ്മുടെ കുഞ്ഞ് രാജകുമാരിയുടെ പ്രിയപ്പെട്ട അച്ഛനായിരിക്കുന്നു. നിന്നോടുള്ള എന്റെ സ്‍നേഹം വളരുന്നു. ഒരുപാട് സ്‍നേഹം.  എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം നീയും നമ്മുടെ കുഞ്ഞ് രാജകുമാരിയുമാണ്. ഒരുപാട് സ്‍നേഹമുള്ള ഓര്‍മ്മകള്‍ ഒരുപാട് കാലമുണ്ടാകാൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം എന്നുമാണ് ജി വി പ്രകാശ് കുമാറിന് ആശംസകള്‍ നേര്‍ന്ന് ഭാര്യ സൈന്ധവി എഴുതിയ കുറിപ്പില്‍ പറയുന്നത്.