Asianet News MalayalamAsianet News Malayalam

ഉറപ്പിക്കാം, സമ്പൂർണ കോമഡി ത്രില്ല‍ർ, 'തല തെറിച്ച കൈ' വരുന്നു, വിശേഷങ്ങൾ അറിയാം, ശ്രദ്ധ നേടി ടൈറ്റിൽ പോസ്റ്റർ

താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു

Sajan Alummootil Comedy Thriller Thala Tericha Kai new Malayalam Movie Title Poster Released
Author
First Published Apr 14, 2024, 6:27 PM IST | Last Updated Apr 14, 2024, 6:27 PM IST

ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. കാര്‍മിക് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന്‍റെ കഥ സംവിധായകന്‍റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്.

എടാ മോനെ..; തിയറ്റർ പൂരപ്പറമ്പാക്കാന്‍ വിജയ്, 'വിസിൽ പോടു' ആടിത്തിമിർത്ത് താരങ്ങൾ

കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്‍റെ 'കൈ' കൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്‍റെ താരനിർണ്ണയം പൂർത്തിയായി വരുന്നു.

സ്റ്റോറി ഐഡിയ : മനു പ്രദീപ് & മുഹദ്, എഡിറ്റർ : അഖിൽ എ ആർ, സംഗീതം : വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോള ർ: സിൻജോ ഒറ്റതൈക്കൽ, ആർട്ട് : അരുൺ കല്ലുമൂഡ്, മേക്കപ്പ് : നരസിംഹസ്വാമി, കോസ്റ്റ്യൂംസ് : ഷെഹന, ആക്ഷൻ : സുധീഷ് കുമാർ, ഡിസൈൻസ് : മൂൺ മാമ, പി ആർ ഒ : പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios