Asianet News MalayalamAsianet News Malayalam

30-ാം ദിനം ഒടിടിയിലേക്ക്; 'സലാര്‍' എപ്പോള്‍, എവിടെ കാണാം?

ബോക്സ് ഓഫീസിലേക്കുള്ള പ്രഭാസിന്‍റെ മടങ്ങിവരവ്

salaar to steam from today midnight on netflix prabhas prithviraj sukumaran prashanth neel nsn
Author
First Published Jan 19, 2024, 9:58 AM IST

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുവെന്നത് മലയാളികള്‍ക്കും താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകമാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്. അതേസമയം വന്‍ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നിരിക്കിലും മികച്ച ഓപണിംഗും തുടര്‍ കളക്ഷനും ഈ പ്രശാന്ത് നീല്‍ ചിത്രത്തിന് ലഭിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംനേടി. അങ്ങനെ ബോക്സ് ഓഫീസിലേക്ക് പ്രഭാസിന്‍റെ തിരിച്ചുവരവും സംഭവിച്ചു.

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസിന്‍റെ പിന്നീടുള്ള ചിത്രങ്ങള്‍ ഈ വിപണി ലക്ഷ്യമാക്കി വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ അവ പരാജയപ്പെട്ടിരുന്നു. തിയറ്ററിന് ശേഷം ഒടിടിയില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ നിര്‍മ്മാണം ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ബാനര്‍ ആണ് ഹൊംബാലെ. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിങ്ങനെ താരനിരയുമുണ്ട്. 

ALSO READ : ബോക്സ് ഓഫീസ് കുലുങ്ങും! ആദ്യ മണിക്കൂറില്‍ത്തന്നെ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി 'വാലിബന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios