മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.
ടോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിരഞ്ജീവിയുടെ (Chiranjeevi) 'ഗോഡ്ഫാദർ'(Godfather). മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിരഞ്ജീവിയും സൽമാനും ഗോഡ്ഫാദറിൽ ഒന്നിച്ച് ചുവടുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ഗാനരംഗത്തിന്റെ ബിടിഎസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഗോഡ്ഫാദറിനായി ഭായിക്കൊപ്പം ചുവടു വയ്ക്കുന്നു. ഇത് ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും. അത് ഉറപ്പ്', എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. പ്രഭു ദേവയാണ് കൊറിയോഗ്രഫി. തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Godfather : ഇത് തെലുങ്ക് 'ലൂസിഫർ'; ചിരഞ്ജീവിയുടെ മാസ് 'ഗോഡ്ഫാദർ' ലുക്ക്, ആവേശത്തിൽ ആരാധകർ
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ'. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ട് എപ്പോൾ മുതൽ ആരംഭിക്കുമെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. ട്വൽത്ത് മാൻ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് ചിത്രം കാപ്പ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജിപ്പോൾ.
