ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘത്തിന്‍റേതെന്ന പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

മുംബൈ : വധഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘത്തിന്‍റേതെന്ന പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. സൽമാനെ നേരിൽ കാണണമെന്നും ഇമെയിലിലുണ്ട്. സൽമാൻ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് കഴിഞ്ഞ ആഴ്ച ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു. പഞ്ചാബ് ജയിലിൽ നിന്ന് ഒരു ചാനൽ അഭിമുഖം നൽകിയത് വലിയ വിവാദവും ആയി. എന്നാൽ അഭിമുഖം ജയിലിൽ നിന്നല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വാദം. 

YouTube video player