മുംബൈ: ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവി‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്‍ സല്‍മാന്‍ ഖാനും കുടുംബാംഗങ്ങളും സ്വയം നിരീക്ഷണത്തില്‍ പോയി. അടുത്ത 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചതായി സല്‍മാന്‍ അറിയിച്ചു. 

സല്‍മാന്‍ ഖാന്‍ പനവേലിലെ ഫാം ഹൗസിലാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്വാറന്റീനില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്തുതന്നെ നടത്താന്‍ നിശ്ചയിച്ചിരുന്ന മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച ജീവനക്കാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.