സിനിമാ മേഖലയില്‍ ധാരാളം പേര്‍ ദിവസവേതനക്കാരാണ്. ഇവരില്‍പ്പെട്ട 25000 പേര്‍ക്ക് സല്‍മാന്‍ ഖാന്‍ സഹായം ഉറപ്പുനല്‍കിയിരുന്നു... 

മുംബൈ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഏറ്റവുമധികം ദുരിതത്തിലായത് ദിവസവേതന തൊഴിലാളികളാണ്. അന്നത്തെ വേതനംകൊണ്ട് ജീവിക്കുന്നവര്‍ തൊഴിലില്ലാതായതോടെ പട്ടിണിയിലായ അവസ്ഥയിലായി. ഇവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ആരും വിശന്നുറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 

സിനിമാ മേഖലയില്‍ ധാരാളം പേര്‍ ദിവസവേതനക്കാരാണ്. ഇവരില്‍പ്പെട്ട 25000 പേര്‍ക്ക് സല്‍മാന്‍ ഖാന്‍ സഹായം ഉറപ്പുനല്‍കിയിരുന്നു. ഇതിനായി സല്‍മാന്‍ ഖാന്‍ പണം നല്‍കുകയും ചെയ്തു. പണത്തിന് പുറമെ ഇവര്‍ക്ക് ആഹാരം പാകം ചെയ്യാനുള്ള അത്യാവശ്യ സാധനങ്ങളും എത്തിച്ച് നല്‍കിയിരിക്കുകയാണ് അദ്ദേഹം. സല്‍മാന്‍ ഖാന്റെ സുഹൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ബാബ സിദ്ദിഖ് ഇ്ക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. സല്‍മാന്‍ ഖാന്‍ സംഭാവന ചെയ്ത പലചരക്ക് സാധനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ട്വീ്റ്റ് ചെയ്തിരിക്കുന്നത്.