തെന്നിന്ത്യയില്‍ ഇന്ന് പൊങ്കല്‍/ സംക്രാന്തി ആഘോഷങ്ങള്‍ നടക്കുകയാണ്. താരങ്ങളടക്കം എല്ലാവര്‍ക്കും ആഘോഷത്തിന്റെ ആശംസകള്‍ നേരുകയാണ്. താരങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുമുണ്ട്. മഹേഷ് ബാബുവും സാമന്തയും അടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ സ്വന്തം ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം ആഘോഷമെന്നും താരങ്ങള്‍ പറയുന്നു.

എല്ലാവര്‍ക്കും പൊങ്കല്‍/ സംക്രാന്തി ആശംസകള്‍. എല്ലാവര്‍ക്കും നല്ല ജീവിതം ആശംസിക്കുന്നുവെന്നാണ് സാമന്ത പറയുന്നു. എല്ലാവരുടെ സുരക്ഷിതരായിരിക്കാൻ ഉത്തരാവാദിത്തം കാണിക്കണമെന്ന് പറഞ്ഞാണ് മഹേഷ് ബാബു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സാമന്തയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം ശാകുന്തളം ആണ്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സര്‍ക്കാരു വാരി പാട്ടയാണ് മഹേഷ് ബാബുവിന്റെ ചിത്രം.

ശാകുന്തളയായിട്ടാണ് സാമന്ത ശാകുന്തളത്തില്‍ അഭിനയിക്കുന്നത്.

സര്‍ക്കാരു വാരി പാട്ടയില്‍ കീര്‍ത്തി സുരേഷ് ആണ് മഹേഷ് ബാബുവിന്റെ നായിക.