രാജ്യത്തെങ്ങും ഒട്ടേറെ ആരാധകരുള്ള താര ദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ വിശേഷങ്ങള്‍ മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  പുതുവര്‍ഷ ആഘോഷം തുടങ്ങിയെന്നാണ് ഇരുവരും ഇപ്പോള്‍ അറിയിക്കുന്നത്. ഗോവയാണ് ഇത്തവണ താരദമ്പതിമാര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോവയിലായിരുന്നു ഇരുവരുടെയും വിവാഹം.  2017 ഒക്ടോബര്‍ ആറിനും ഏഴിനുമായിരുന്നു വിവാഹം. ആദ്യം ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്‍ത്യൻ ആചാരപ്രകാരവുമായിരുന്നു വിവാഹം. എന്തായാലും പുതുവര്‍ഷം ആഘോഷിക്കാനും ഗോവ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് താരദമ്പതിമാര്‍ പറയുന്നു. 2019ല്‍ ഇരുവരും വെള്ളിത്തിരയിലും ഒന്നിച്ചിരുന്നു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി ശിവ നിര്‍വാണ ഒരുക്കിയ മജിലി വൻ ഹിറ്റുമായിരുന്നു.