ഡബിൾ ബാരൽ തോക്കുമായി സാമന്ത: ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം
അതേ സമയം കഴിഞ്ഞ ദിവസം രാവിലെ മുതൽ സഹപ്രവർത്തകരിൽ നിന്നും സഹതാരങ്ങളിൽ നിന്നും സാമന്തയ്ക്ക് ജന്മദിന സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.
ഹൈദരാബാദ്: തെന്നിന്ത്യയിലെ സൂപ്പര്‍ നടി സാമന്തയുടെ ജന്മദിനമായിരുന്നു ഞായറാഴ്ച. ജന്മദിനത്തില്‍ നടിക്ക് വലിയ തോതിലുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അതിനിടെ, തൻ്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചാണ് സാമന്ത ആരാധകരെ അമ്പരപ്പിച്ചത്.
ചിത്രത്തിന് "മാ ഇന്തി ബംഗാരം" എന്ന് പേരിട്ടിരിക്കുന്നത്. കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഡബിൾ ബാരൽ തോക്ക് പിടിച്ച് നിൽക്കുന്ന സാമന്തയെയാണ് പോസ്റ്ററില്‍ ഉള്ളത്. ചോരയില്‍ മുങ്ങിയ സാരിയും താലിയും ഈ പോസ്റ്ററില്‍ കാണാം. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് ബംഗാരം നിർമ്മിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം രാവിലെ മുതൽ സഹപ്രവർത്തകരിൽ നിന്നും സഹതാരങ്ങളിൽ നിന്നും സാമന്തയ്ക്ക് ജന്മദിന സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. സിറ്റാഡലിൻ്റെ ഇന്ത്യൻ പതിപ്പിൽ സമാന്തയ്‌ക്കൊപ്പം അഭിനയിക്കുന്ന നടന്‍ വരുൺ ധവാൻ സാമന്തയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കിട്ടു. ചിത്രത്തിൽ, ഇരുവരും മധുരം ആസ്വദിക്കുന്നത് കാണാം. സിറ്റാഡലിൻ്റെ ഇന്ത്യൻ പതിപ്പിന് സിറ്റാഡൽ: ഹണി ബണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്.
ഈ സീരിസ് ഉടന്‍ തന്നെ ആമസോണ്‍ പ്രൈം വഴി സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി-സീരീസ് ആണ് സിറ്റാഡൽ. ഇതിന്‍റെ ഇംഗ്ലീഷ് പതിപ്പില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം റിച്ചാർഡ് മാഡൻ അഭിനയിച്ചിന്നു. പ്രശസ്ത സംവിധായകര്‍ റൂസോ ബ്രദേഴ്‌സാണ് ഷോ റണ്ണേര്‍സ്. സിറ്റാഡലിൻ്റെ ഇന്ത്യ ചാപ്റ്റർ രാജും ഡികെയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
സാമന്ത മുമ്പ് ഫാമിലി മാൻ 2 ൽ അവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിറ്റാഡൽ ഹണി ബണ്ണിയിൽ കെ കെ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും അഭിനയിക്കുന്നു.
കല്‍ക്കി 2898 എഡിയുടെ പോസ്റ്റര്‍ ഡ്യൂണ്‍ കോപ്പിയടിയോ?: സംവിധായകന്‍ പറയുന്നത് ഇതാണ്.!\
പ്രേമലു, ഒരു പ്രേതലു ആയാല്‍: ചിരിപ്പടം പേടിപ്പിക്കുന്ന പടമായി മാറി, വീഡിയോ വൈറല്‍.!