രാജ്യത്ത് ഏറ്റവും കുടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍ പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു വാര്‍ത്തയ്‍ക്കെതിരെയുള്ള രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാമന്ത. താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‍ക്ക് എതിരെയാണ് സാമന്ത രംഗത്ത് എത്തിയിരിക്കുന്നത്.

സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ സാമന്തയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ്.  മജിലിയാണ് സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം. ശിവ നിര്‍വാണ സംവിധാനം ചെയ്‍ച ചിത്രം തീയേറ്ററില്‍ പ്രതികരണം നേടിയിരുന്നു.