തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മുൻ പ്രണയത്തെ കുറിച്ച് സാമന്ത പറഞ്ഞതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് താൻ അതില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് സാമന്ത പറയുന്നത്.

ഒരു വിഷമഘട്ടം എന്റെ  ജീവിതത്തില്‍ ഉണ്ടായെങ്കിലും ഭാഗ്യം കൊണ്ട് അതില്‍ നിന്ന് ഞാൻ രക്ഷപ്പെട്ടു. കാരണം ആ ബന്ധം മോശമായാണ് അവസാനിക്കുകയെന്ന തോന്നല്‍ എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. പിന്നീടാണ് നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് ജീവിതത്തില്‍ ലഭിച്ച അമൂല്യ രത്നമാണ് അദ്ദേഹം എന്നും സാമന്ത പറഞ്ഞു. സാമന്തയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.