കവർ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ സന മൊയ്തൂട്ടി മലയാളത്തിൽ പിന്നണി പാടാനൊരുങ്ങുന്നു. സിജു വിൽസൺ നായകനായെത്തുന്ന വരയൻ’ എന്ന ചിത്രത്തിലൂടെയാണ് സന മൊയ്തൂട്ടി മലയാളത്തിലേക്കെത്തുന്നത്. പ്രകാശ് അലക്സ് ആണ് വരയൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മുംബെയിൽ ജനിച്ചു വളർന്ന സന ഹിന്ദി, ഇംഗ്ലിഷ്, മറാഠി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രത്തിൽ വൈദികന്റെ വേഷത്തിലാണ് സിജു വിൽസൺ എത്തുന്നത്. ഡാനി കപൂച്ചിൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലിയോണ, ജൂഡ് ആന്തണി, ജോയ് മാത്യു, വിജയരാഘവൻ, മണിയൻ പിള്ള രാജു, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ജോൺകുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ-രജീഷ് രാമൻ, ഗാനരചന-ഹരി നാരായണൻ, സംഗീതം-പ്രകാശ് അലക്സ്, കൊറിയഗ്രഫി-പ്രസന്ന മാസ്റ്റർ, പ്രൊഡക്‌ഷൻ കൺട്രോളർ-ബിനു മുരളി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.