ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന മിസ്റ്ററി ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. സന്ദീപ് പ്രദീപ് നായകനായ ചിത്രത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത എക്കോയ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഇന്ന് മുതൽ ജർമനിയിലും റിലീസ് ചെയ്തിരുന്നു.
കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് പ്രൊമേഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായത്. പ്രേക്ഷകർക്ക് ആകാംഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും 'എക്കോ' എന്നും ഇവ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം അക്ഷാർത്ഥത്തിൽ യാഥാർത്ഥ്യമായെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നൽകി ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്. "പടക്കളം" എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകമാണ്.
സംവിധാനം- ദിൻജിത്ത് അയ്യത്താൻ, നിർമ്മാണം- എം. ആർ. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം- ബാഹുൽ രമേശ്, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്, ടീസർ കട്ട്- മഹേഷ് ഭുവനന്ദ്.



