കൃഷാന്ദുമായുള്ള സൗഹൃദത്തെ കുറിച്ചും വർക്കിങ് പാറ്റേണിനെ കുറിച്ചും സഞ്ജു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിയമയിലൂടെ മലയാള സിനിമയിലെത്തിയ സംവിധായകനാണ് കൃഷാന്ദ്. ഇപ്പോളിതാ കൃഷാന്ദ് സംവിധാനം ചെയ്ത വിവരണം നാലരസംഘം എന്ന വെബ് സീരീസ് സോണി ലീവിലൂടെ റിലീസിനെത്തി. ഹ്യൂമറിന്റെ മെമ്പടിയോടെ ഒരുക്കിയ ആക്ഷൻ ഗ്യാങ്‌സ്റ്റർ മൂവിയാണ് വിവരണം നാലരസംഘം. സഞ്ജു ശിവറാം പ്രധാന വേഷത്തിലെത്തിയ നാലര സംഘത്തിൽ വിഷ്ണു അഗസ്ത്യ, ശാന്തി ബാലചന്ദ്രൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന നാലര സംഘം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സഞ്ജു ശിവറാമിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് നാലര സംഘത്തിലെ അരിക്കുട്ടൻ. കൃഷാന്ദുമായുള്ള സൗഹൃദത്തെ കുറിച്ചും വർക്കിങ് പാറ്റേണിനെ കുറിച്ചും സഞ്ജു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

'പത്തു വർഷങ്ങൾക്ക് മുൻപ് ടൊവിയാണ് കൃഷാന്ദിനെ കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്. ടൊവി ഒരു കഥ കേട്ടുവെന്നും. അതിലൊരു കഥാപാത്രം സഞ്ജു ചെയ്യണമെന്നും പറയുന്നത് ടൊവിയാണ്. അങ്ങനെയാണ് ആദ്യമായി കൃഷാന്ദിനെ കണക്ട് ചെയ്യുന്നത്. അന്ന് അദ്ദേഹം മുംബൈയിലായിരുന്നു. അവിടെ പോയി മീറ്റ് ചെയ്തു. അന്ന് കൃഷാന്ദിനോട് സംസാരിച്ചപ്പോൾ മനസിലായി അത്ര ചില്ലറക്കാരനല്ല എന്ന്. ഒരുപാട് കഥകൾ ഞങ്ങൾ അന്ന് ഡിസ്‌കസ് ചെയ്തു. പക്ഷേ അതൊന്നും നടന്നില്ലെങ്കിലും അന്ന് മുതൽ ഞങ്ങൾ കണക്ട് ആയിരുന്നു. തുടക്ക സമയത്ത് അദ്ദേഹം ആദ്യ സിനിമ സംഭവിക്കാൻ വളരെയധികം സ്ട്രിഗിൽ ചെയ്തു. ആവാസവ്യഹം മുതലാണ് കൃഷാന്ദ് എന്ന സംവിധായകനെ സെലിബ്രെറ്റ് ചെയ്തു തുടങ്ങുന്നത്. പിന്നീട് പുരുഷ പ്രേതം സംഭവിക്കുമ്പോൾ അതിൽ ഒരു ചെറിയ വേഷം എനിക്ക് ചെയ്യാൻ കഴിഞ്ഞു. പക്ഷേ ചെറുതാണെങ്കിലും എന്റെ കരിയറിൽ എല്ലാവരും സംസാരിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ സംഭവവിവരണം നാലര സംഘത്തിന്റെ വർക്ക് തുടങ്ങുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നിന്ന് പോകുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. എന്നാൽ കൃഷാന്ദിന്റെ പ്രഫഷണൽ മൂവ് കാരണം മാത്രമാണ് ഇപ്പോൾ സംഭവവിവരണം നാലര സംഘം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.'- സഞ്ജുവിന്റെ വാക്കുകൾ.

ഓരോ ഷോട്ടും രസകരമാവുമ്പോൾ തുള്ളിച്ചാടുന്ന പ്രകൃതമാണ് കൃഷാന്ദിന്റേത് | THE CHRONICLES OF THE 4.5 GANG

തിരുവഞ്ചിപുരമെന്ന എന്ന നഗരത്തിൽ തടിപ്പാലം കോളനിയിലെ നാലര സംഘത്തിന്റെ കഥപറയുന്ന സംഭവവിവരണം നാലര സംഘം നാല് കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കെ ശശി കുമാറിന്റെ എഡിറ്റിംഗിനും ഒപ്പം വിഷ്ണു പ്രഭാകറിന്റെ ദൃശ്യ മികവും സൂരജ് സന്തോഷ്, വർക്കി എന്നിവരുടെ സംഗീതവും ചേർന്നപ്പോൾ സാങ്കേതികത മികവും നാലര സംഘത്തിനെ കൂടുതൽ മനോഹരമാക്കി. പ്രശാന്ത് അലക്സാണ്ടൻ, രാഹുൽ രാജഗോപാൽ , ഇന്ദ്രൻസ് , ജഗദീഷ് തുടങ്ങിയവരും നാലര സംഘത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.