ജോമോൻ ജ്യോതിറാണ് ചിത്രത്തിലെ നായകൻ.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ലിസ്റ്റിൻ സ്റ്റീഫൻ - വിപിൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "സന്തോഷ് ട്രോഫി"യുടെ സെക്കൻഡ് ഷെഡ്യൂൾ ഷൂട്ടിംഗ് ഇന്നുമുതൽ. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോൻ ജ്യോതിർ ആണെന്ന പ്രഖ്യാപന പോസ്റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. "സന്തോഷ് ട്രോഫി" ക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററിൽ പറയുന്നത്. "ഗുരുവായൂരമ്പലനടയിൽ" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ചേർന്നുള്ള വിപിൻദാസിന്റെ ആദ്യ ചിത്രവും.
സന്തോഷ്ട്രോഫി യിലൂടെ 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിനയത്തിലും സംവിധാനത്തിലും അണിയറയിലും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന മാജിക് ഫ്രെയിംസ് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരികയാണ് . സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കൊ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കി ത്ത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ അസോസിയേറ്റ് ഡയറക്ടർസ് വിശ്വൻ ശ്രീജിത്ത് ജുവൽ ബാബു, അഭിജിത്ത് അജിത് മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.
ലൊക്കേഷൻ ഫെസിലിറ്റേറ്റർ ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിങ് കൺസൾട്ടന്റ് ബ്രിങ് ഫോർത്ത് മീഡിയ. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
